വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനുമായി മലപ്പുറം ജില്ല വിഭജിക്കണം; സുപ്രധാന ആവശ്യം മുന്നോട്ട് വെച്ച് യുഡിഎഫ് ജില്ലാ നേതൃത്വം

JUNE 13, 2026, 11:07 PM

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് ജില്ലാ നേതൃത്വം.ജില്ലാ വിഭജനത്തെ കുറിച്ച് പഠിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. ഈ കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും.

വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടിയാണ് ഈ ആവശ്യമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ജില്ലാ വിഭജനം പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.വിഷയത്തിൽ രാഷ്ട്രീയവും സമുദായികവുമായ കാര്യങ്ങളില്ലെന്നും അബ്ദുൽ മജീദ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam