മുന്നണി ദുർബലമാകുമെന്ന്  മാധ്യമങ്ങൾ മനക്കോട്ട കെട്ടി: സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ് എം എ ബേബി

OCTOBER 31, 2025, 1:26 AM

ദില്ലി:  പിഎം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർ നടപടികൾ എല്ലാം മരവിപ്പിച്ചെന്നും  അദ്ദേഹം പറഞ്ഞു.

മുന്നണി ദുർബലമാകും എന്നടക്കം ചില മാധ്യമങ്ങൾ മനക്കോട്ട കെട്ടി. എന്നാൽ, കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവർത്തിച്ചു.

സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തിൽ ചിലത് പറഞ്ഞു പോകും. അത് അങ്ങനെ തന്നെ ഇരു കൂട്ടരും കാണും.

vachakam
vachakam
vachakam

സംസ്ഥാന നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. നയം മാറ്റി എന്നൊക്കെ പറഞ്ഞവർ തന്നെ അക്കാര്യം വിശദീകരിച്ചു കഴിഞ്ഞുവെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam