കോഴിക്കോട്: കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. പേരാമ്പ്ര ചക്കിട്ടപ്പാറ മുതുകാട് ഭൂമിക്കടിയില്‍ നിന്നും നേരിയ ശബ്ദമുണ്ടായതായി ആണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ഭൂചലനമുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ അറിയിച്ചു.
അതേസമയം ഫയര്‍ഫോഴ്‌സിനെയും റവന്യു വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
