കൊച്ചി: പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് നിലനിര്‍ത്തി എല്‍ഡിഎഫ്. സിപിഐഎം സ്ഥാനാര്‍ത്ഥി സി ബി രാജീവ് 221 വോട്ടുകള്‍ക്ക് വിജയിച്ചു.
സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടി പി തെളിയാമ്മേല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീകാന്ത് എന്നിവരായിരുന്നു ജനവിധി തേടിയത്. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 വാര്‍ഡുകള്‍ നേടി യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാര്‍ഡായിരുന്നു ഓണക്കൂര്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എസ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വോട്ടെടുപ്പ് ദിനമായിരുന്നു ബാബുവിന്റെ വിയോഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
