'മദ്യനയം ഏകപക്ഷീയമായിരിക്കില്ല, യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും': മന്ത്രി പി.കെ ബഷീര്‍

JUNE 27, 2026, 2:30 AM

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മുന്നണിയില്‍ വിശദമായി ആലോചിച്ച ശേഷമേ നടപ്പിലാക്കൂ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ വ്യക്തമാക്കി. മദ്യ നയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന്റെ വ്യക്തമായ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. ലീഗിന്റെ ഔദ്യോഗിക നിലപാട് പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയത്തില്‍ യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും. ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് നികുതി ഘടനയുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ടാണ്. അതിനപ്പുറം ഇത് അന്തിമ തീരുമാനമല്ലെന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുന്നുവെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam