പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്.പിണറായി കാരണം ജീവിതം തകർന്നു. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നത്. ഇവിടെ ജീവിക്കാൻ അവസരം ഒരുക്കണമെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കാൻ സഹായിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.
പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ ഉണ്ട്. ചികിത്സക്കെന്ന പേരിലുള്ള യാത്രകൾ ഇതിനു വേണ്ടിയാണ്. പിണറായിയ്ക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല.മകൾക്കും പേരക്കുട്ടിയ്ക്കുമാണ് വീട്ടിൽ പ്രാധാന്യം.പിണറായിയുടെ മകന് കുടുംബത്തിൽ യാതൊരു പ്രാധാന്യവുമില്ലെന്നും സ്വപ്ന സുരേഷ് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
