തിരുവനന്തപുരം: ലോക ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി കേരളം സന്ദർശിക്കണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ച് പുതിയ കായിക മന്ത്രി ഒ.ജെ. ജനീഷ്. മെസി കേരളത്തിലേക്ക് വരികയാണെങ്കിൽ സംസ്ഥാനത്തെ കായിക മേഖലയിൽ അത് വൻ മുന്നേറ്റത്തിന് വഴിവെക്കുമെന്ന് മന്ത്രി പറഞ്ഞു.
ലയണൽ മെസിയെപ്പോലൊരു ആഗോള കായിക പ്രതിഭയുടെ സാന്നിധ്യം കേരളത്തിലെ യുവതലമുറയ്ക്ക് വലിയ ആവേശമായിരിക്കുമെന്നും, കൂടുതൽ കുട്ടികളെ കായിക രംഗത്തേക്ക് കടന്നുവരാൻ അത് വലിയ രീതിയിൽ പ്രചോദിപ്പിക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.
പുതിയ യുഡിഎഫ് (UDF) സർക്കാർ അധികാരമേറ്റതിന് പിന്നാലെ കായിക മേഖലയുടെ പുരോഗതിക്കായി വിപുലമായ പദ്ധതികളാണ് കായിക വകുപ്പ് ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
