സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമാണം വൈകരുത്; ഹൈക്കോടതി

MAY 29, 2025, 4:02 AM

കൊച്ചി: സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമാണം വൈകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിയമനിർമാണം എന്ന് നടത്താനാകുമെന്ന് അടുത്തയാഴ്ച അറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു.

ഏപ്രിൽ അവസാനമോ മെയ് ആദ്യമോ സിനിമ കോൺക്ലേവ് നടത്തുമെന്നായിരുന്നു സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇത് ഓഗസ്റ്റ് രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്താൻ പുന:ക്രമീകരിച്ചതായി ഇന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

സിനിമ മേഖലയിലെ ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സംബന്ധിച്ച് സർക്കാർ കോടതിയിൽ സാവകാശം തേടി. നിയമനിർമ്മാണം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹർജികൾ ജൂൺ 9ന് പ്രത്യേക ബെഞ്ച് വീണ്ടും പരിഗണിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam