തിരുവനന്തപുരം: ആർആർടിഎസ് അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആർആർടിഎസ് പ്രായോഗികവും പൊതുജനങ്ങൾ അംഗീകരിച്ചതുമായ ഒരു മാതൃകയാണെന്ന് ഉത്തരവിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വിഹിതവും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും നേടിയാണ് പദ്ധതി നടപ്പിലാക്കുക.
റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പ്രായോഗികവും സാമൂഹികമായി സ്വീകാര്യവുമായ ഒരു അതിവേഗ റെയിൽ സംവിധാനമാണ്. ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതി ഇതിനുള്ള വിജയകരമായ മാതൃകയാണ്. ഇത് സംസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതികളുമായി സംയോജിപ്പിച്ച് ഒരു ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ജനസാന്ദ്രതയും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ച്, നിലത്തു കൂടിയുള്ള പാതയ്ക്ക് പകരം തൂണുകളിലൂടെയുള്ള പാത സ്വീകരിക്കുന്നതാണ് ഉചിതം. ഇത് ഭൂമി ഏറ്റെടുക്കൽ ഗണ്യമായി കുറയ്ക്കാനും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാനും പൊതുജന പ്രതിഷേധം ഒഴിവാക്കാനും സഹായിക്കും.
ആകെ 583 കി.മീറ്ററാണ് ആർആർടിഎസ് അതിവേഗ റെയിൽ കൊണ്ടുവരുന്നത്. ഇതിൽ ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയും രണ്ടാം ഘട്ടം തൃശൂർ മുതൽ കോഴിക്കോട് വരെയും മൂന്നാം ഘട്ടം കോഴിക്കോട് - കണ്ണൂർ, നാലാം ഘട്ടം കണ്ണൂർ - കാസർഗോഡ് വരെയുമാണ്. 1,92,780 കോടി രൂപയാണ് പദ്ധതിക്ക് ഏകദേശം ചിലവ് പ്രതീക്ഷിക്കുന്നത്
കൊച്ചി മെട്രോയ്ക്കും വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾക്കുമൊപ്പം ആർആർടിഎസ് സംയോജിപ്പിക്കും. ഇത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇത് സംസ്ഥാനത്ത് ഒരു ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
