ഇടുക്കി: ഇരിങ്ങാലക്കുട സ്വദേശിയായ അഭിഭാഷകയെ ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് പരാതി. കഞ്ഞിക്കുഴിയിലെ ഭർതൃവീട്ടിൽ വച്ചും ബെംഗളൂരുവിൽ വച്ചും ഭർത്താവ് തന്നെ ആക്രമിച്ചെന്ന് ആണ് യുവതി പറയുന്നത്. ബിസിനസുകാരനും ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മനു പി. മാത്യുവിനെതിരെയാണ് യുവതിയുടെ പരാതി.
അതേസമയം വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ പീഡനം ആരംഭിച്ചെന്നും, ഗർഭിണിയായിരിക്കെ തിളച്ച എണ്ണ ശരീരത്തിൽ ഒഴിച്ചെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് യുവതി നടത്തിയത്. ഇയാൾക്കെതിരെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയത് എന്നും യുവതി വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ പീഡനം തുടങ്ങി. വിവാഹത്തിന് ശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ റൂമിൽ പൂട്ടിയിട്ട് മർദിച്ചു. ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു. ആൺസുഹൃത്തിനോട് സംസാരിച്ചതിനും, ഇൻസ്റ്റഗ്രാമിൽ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിനും ട്രോളി ബാഗുൾപ്പെടെ ഉപയോഗിച്ച് മർദിച്ചു. പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ സഹോദരനെ മനു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
അതുപോലെ തന്നെ നിരന്തരം ഗർഭ നിരോധന മരുന്നുകൾ കഴിപ്പിച്ചു എന്നും 2024ൽ ആദ്യം ഗർഭിണിയായപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും ബെംഗളൂരുവിലുള്ള സുഹൃത്തിൻ്റെ ആശുപത്രിയിൽ വച്ച് അബോർഷൻ നടത്തി എന്നും യുവതി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
