മധ്യപ്രദേശ് പൊലീസിന്റെ നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടിയിട്ടുണ്ട്. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.
തന്നെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാനും താരം ആലോചിക്കുന്നുണ്ട്. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചാൽ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.
വിഷയത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണത്തെത്തുടർന്നാണ് മധ്യപ്രദേശിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
എന്നാൽ താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നുമാണ് പെൺകുട്ടിയുടെ വാദം. വരും ദിവസങ്ങളിൽ കോടതിയുടെ ഇടപെടൽ ഈ കേസിൽ നിർണ്ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
