കൊച്ചി: അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കേരള സമുദ്ര, മത്സ്യപഠന സർവകലാശാല (കുഫോസ്) പ്രൊഫസർ ഡോ വിഎൻ സഞ്ജീവൻ. 365 ടൺ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സർക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎൻ സഞ്ജീവൻ വ്യക്തമാക്കി.
അതേസമയം വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ടെന്നും മേഖലകളിൽ മീൻപിടിത്തം തടഞ്ഞിരിക്കുകയാണ് എന്നും സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബെെഡ് അടങ്ങിയ കണ്ടെയ്നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്നങ്ങളില്ല എന്നും മുൻകരുതലുകൾ മാത്രം മതി എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ അടിഞ്ഞിരുന്നു. വർക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമാണ് ഇവ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
