പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പിന്നീട്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി.
പുലർച്ചെ 5 മണിയോടെ കെഎസ്ആർടിസി ഓർഡിനറി ബസാണ് അജ്ഞാതൻ മോഷ്ടിച്ചത്. കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ, മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് മോഷ്ടിക്കാനായാണ് ഇയാള്‍ ഡിപ്പോയിലെത്തിയതായിരുന്നു. മോഷ്ടാവിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
