പാലക്കാട്: കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണുമരിച്ചു. പാലക്കാട് വടക്കഞ്ചേരി കുന്നേങ്കാട് ബിജു(37) ആണ് മരിച്ചത്. ഇന്ന് പകൽ മൂന്ന് മണിയോടെയാണ് സംഭവം.
ജോലിക്കിടെ ഷോക്കേറ്റതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കരാർ ജീവനക്കാരനായ ബിജു ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ജോലിക്കിടെ താഴെ വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ തൊട്ടുടൻ ഇയാളെ ഇരട്ടക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുടപ്പല്ലൂർ പന്തപ്പറമ്പ് ഇലക്കോട് ഭാഗത്ത് ലോ ടെൻഷൻ ലൈനിൽ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
