തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ചുമതല നല്‍കിയ വിവാദ പട്ടിക പിന്‍വലിച്ച് ഡിജിപി. സസ്‌പെന്‍ഷനിലായ എം ആര്‍ അജിത്കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയായിരുന്നു പട്ടിക വിവാദമായത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകള്‍ മാതൃകാ സ്റ്റേഷനുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതല്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
ഈ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എം ആര്‍ അജിത് കുമാറിന് വര്‍ക്കല സ്റ്റേഷന്റെ ചുമതല നല്‍കിയത്. മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കം പട്ടികയില്‍ ഉണ്ടായിരുന്നെന്നതും പാകപ്പിഴയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥരും പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നാലെ പട്ടിക വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് സര്‍ക്കാര്‍ ഇത് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
