കാസർകോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റാക്കുന്നതിൽ എതിർപ്പില്ലെന്നും, ജാതിയോ ഗ്രൂപ്പോ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് 102 സീറ്റുകൾ ലഭിച്ചതിനെ വലിയ നേട്ടമായി മാത്രം കാണാനാകില്ലെന്നും, മുന്നിൽ ഇനിയും തിരഞ്ഞെടുപ്പുകളുണ്ടെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ നയിക്കാൻ കഴിവും യോഗ്യതയും ഉള്ള ആളായിരിക്കണം അധ്യക്ഷനാകേണ്ടതെന്നും, കെപിസിസിക്ക് അടിയന്തരമായി പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചതോടെ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. എംപിമാർ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചതോടെ തീരുമാനം നീളുകയായിരുന്നു. പാർട്ടിക്കുള്ളിലെ വിവാദങ്ങളും തർക്കങ്ങളും ശക്തമാകുന്നതിനിടെ അധ്യക്ഷ നിയമനത്തിൽ അടിയന്തര തീരുമാനമെടുക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
