കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു പീഡനക്കേസ്:  ചീഫ് നഴ്സിംഗ് ഓഫിസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

JANUARY 5, 2024, 11:31 AM

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. 

ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയത്.

വിശദീകരണം പോലും ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ചീഫ് നഴ്സിങ് ഓഫിസര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്. 

vachakam
vachakam
vachakam

ഇതിനിടെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്‍റണിയെ കോന്നി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റിയിരുന്നു.

ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 5 പേരെ തിരിച്ചറിഞ്ഞതിന്‍റെ പേരിലായിരുന്നു സ്ഥലംമാറ്റം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam