കോഴിക്കോട് മലാപ്പറമ്പ് മുതല്‍ മുത്തങ്ങവരെ നാലുവരിപ്പാത; ഡിപിആറിനായി ടെന്‍ഡര്‍ ക്ഷണിച്ചു

SEPTEMBER 24, 2025, 10:08 PM

താമരശ്ശേരി: കോഴിക്കോട് മലാപ്പറമ്പുമുതല്‍ മുത്തങ്ങവരെയുള്ള ദേശീയപാത നാലുവരിപ്പാതയാക്കുന്ന റോഡ് പ്രവൃത്തിക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു.

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ട നിര്‍ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ) റോഡുകൂടി ഉള്‍പ്പെട്ട പാതയ്ക്കാണ് ഡിപിആര്‍ തയ്യാറാക്കാന്‍ കണ്‍സല്‍ട്ടന്‍സികളെ തേടിയത്.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ (മോര്‍ത്ത്) തിരുവനന്തപുരത്തെ റീജണല്‍ ഓഫീസില്‍ ഒക്ടോബര്‍ 16-ന് ടെന്‍ഡര്‍ തുറക്കും. 'മോര്‍ത്തി'ന്റെ മുന്‍ഗണനാലിസ്റ്റിലുള്ള പദ്ധതിയാണിത്. 

vachakam
vachakam
vachakam

മലാപ്പറമ്പുമുതല്‍ പുതുപ്പാടിവരെയും പുതുപ്പാടിമുതല്‍ മുത്തങ്ങവരെയുമുള്ള 112 കിലോമീറ്റര്‍ ദൂരം ദേശീയപാത 766 മുപ്പതുമീറ്ററോളം വീതിയില്‍ നാലുവരിയായി വികസിപ്പിക്കും.

അതേസമയം, ഇതിനിടയില്‍വരുന്ന താമരശ്ശേരി ചുരം പാത അതേപടി നിലനിര്‍ത്തി മറ്റൊരു പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി അതിലെ ഏറ്റവും ഇടുങ്ങിയ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍വളവുകള്‍ വനംവകുപ്പില്‍നിന്ന് നേരത്തേ ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തി വീതികൂട്ടും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൗധരി ആന്‍ഡ് ചൗധരി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്  കരാര്‍ ഏറ്റെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam