കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്ഡിനേഷന് സെന്റര്‍.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ജില്ലയില്‍ കൂടിയതോടെയാണ് ഈ പ്രഖ്യാപനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്നും റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ.ഇ ബൈജു പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ കോഴിക്കോട് ജില്ല ഏഴാം സ്ഥാനത്താണ്. സൈബര്‍കുറ്റങ്ങള്‍ കൂടിയതോടെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്ഡിനേഷന് സെന്റര്‍ കോഴിക്കോട് ജില്ലയെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐഫോര്‍സി. കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഇതുവരെ 4083 പരാതികളില്‍ 13 കോടിയിലധികം രൂപയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ നടത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
