കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി

JUNE 4, 2026, 9:53 AM

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി വളർന്നു നിന്നത്.

എക്സൈസ് സംഘം സ്ഥലത്തെത്തി ചെടി നശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിന് സമീപത്ത് എത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്.

കഞ്ചാവ് ചെടിയാണ് എന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗം കൂടിയായ ബിജെപി നേതാവ് അരുൺ മൂലേടത്തെ വിവരം അറിയിക്കുകയായിരുന്നു. 

vachakam
vachakam
vachakam

ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന അരുൺ ഈ ചെടിയുടെ ചിത്രം പകർത്തിയെടുത്ത് എക്സൈസ് ഉദ്യോഗസ്ഥനായ എം. പ്രവീൺ ശിവാനന്ദന് അയച്ചുനൽകി. ഇതോടെയാണ് കഞ്ചാവ് ചെടി തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam