അധ്യാപകരുടെ മാനസിക പീഡനമോ?, പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ പരാതി 

NOVEMBER 23, 2026, 8:21 PM

കൊല്ലം:  പ്ലസ്ടു വിദ്യാർഥി നിരഞ്ജന്റെ മരണത്തിനിടയാക്കിയത് മാനസികപീഡനമെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ആനയടി 'നിരഞ്ജന'(പുതുവാര്യത്ത്) സന്തോഷിന്റെയും രാജിയുടെയും മകനും ശൂരനാട് ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയുമായ നിരഞ്ജൻ (17)  വീടിനുള്ളിൽ മരിച്ചത്. 

  നിരഞ്ജനു മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്കൂളിലെ വിനോദയാത്രയ്ക്കിടെ നടന്ന സംഭവങ്ങളുടെ പേരിൽ അധ്യാപകർ നടത്തിയ മാനസിക പീഡനമാണു മരണത്തിനു കാരണമായതെന്നും നടപടി ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയെന്നും കുടുംബം അറിയിച്ചു.  രാവിലെ സ്കൂളിൽ പൊതുദർശനത്തിനായി മൃതദേഹം എത്തിച്ചപ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതർക്കെതിരെ പരാതികളുമായി രംഗത്തെത്തി. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. 

 ആത്മഹത്യക്കുറിപ്പിൽ സ്കൂളിനെതിരെ പരാമർശമില്ലെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുമെന്നും ശൂരനാട് പൊലീസ് പറഞ്ഞു. 

vachakam
vachakam
vachakam

  സ്കൂൾ വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ അധ്യാപകരും പ്രിൻസിപ്പലും പരസ്യമായി അപമാനിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി വഴക്കുപറയുകയും ചെയ്തുവെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും ആരോപണം. ഈ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam