കൊച്ചി: വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിലെ യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി.
ഞായറാഴ്ചയാണ് വൈറ്റിലയിലെ ബാറില്‍ വടിവാളടക്കമുള്ള മാരകായുധങ്ങളുമായെത്തി അക്രമിസംഘം അഴിഞ്ഞാടിയത്.
ബാറിലെത്തിയ യുവതിയടക്കമുള്ള അഞ്ചംഗസംഘം മദ്യപിക്കുന്നതിനിടെ ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടായി. ഇതുകണ്ട് ബാര്‍ ജീവനക്കാരന്‍ ഇവരെ പിന്തിരിപ്പിക്കാനെത്തി.
തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇതോടെ അഞ്ചംഗസംഘം ബാര്‍ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ബാറില്‍നിന്ന് മടങ്ങിയ സംഘം വീണ്ടും അഞ്ചുതവണ ബാറിലെത്തി അക്രമം അഴിച്ചുവിട്ടെന്നും ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
