രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ

JUNE 26, 2026, 4:11 AM

കൊച്ചി: രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാര്‍ഡ് 2026-നാണ് മെട്രോ അര്‍ഹമായത്.

'Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity' എന്ന പദ്ധതിക്കാണ് കെഎംആര്‍എല്ലിന് പുരസ്‌കാരം ലഭിച്ചത്. 

മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ സര്‍വീസുകള്‍, നടപ്പാതകള്‍, സൈക്കിള്‍ സൗകര്യങ്ങള്‍ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതന മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതിക്കാണ് അംഗാകാരം ലഭിച്ചത്.

vachakam
vachakam
vachakam

ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ജൂണ്‍ 23-ന് നടന്ന UITP Awards 2026 ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ലോകമെമ്പാടുമുള്ള മികച്ചതും നൂതനവുമായ പൊതുഗതാഗത പദ്ധതികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam