ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു

JULY 7, 2026, 11:49 PM

കൊച്ചി:   ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കൊച്ചി എംജി റോഡിന് സമീപത്തുള്ള വീടാണ് ഇങ്ങനെ ചരിഞ്ഞത്.

ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് വീടുയര്‍ത്താന്‍ ശ്രമിച്ചത്. ജാക്കിയുടെ ലിവര്‍ തെറ്റിയതാണ് വിനയായത്.

കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ കെട്ടിടം ചരിഞ്ഞ് നില്‍ക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

vachakam
vachakam
vachakam

കഴിഞ്ഞ കുറേകാലമായി ആള്‍ത്താമസമില്ലാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാല്‍ അത് പരിഹരിക്കാനാണ് ചെന്നൈ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നത്.

കെട്ടിടം നാലടിയോളം ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ചെറിയൊരു പാകപിഴയാണ് അപകടകരമായ രീതിയില്‍ കെട്ടിടം ചരിയാന്‍ ഇടയാക്കിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam