തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് യാതൊരു എതിർപ്പുമില്ലെന്നും മുഖ്യമന്ത്രിയുടെ ഗുഡ് ലിസ്റ്റിൽ പെട്ടയാളാണ് താനെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ.
മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട് എന്നത് കെട്ടുകഥയാണെന്നും ശൈലജ പറയുന്നു.
തന്റെ പ്രവർത്തനങ്ങളെ പിണറായി വിജയൻ പ്രോത്സാഹിപ്പിക്കാറുണ്ട്. രണ്ടാം പിണറായി സഭയിൽ തന്നെ ആരും തടഞ്ഞില്ല.
താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നു എന്നും കെ.കെ ശൈലജ പറഞ്ഞു.
വനിതാ മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ലെന്നും ഉത്തരവാദിത്വം നിറവേറ്റാൻ കഴിവ് ഉള്ളവരെയാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തേണ്ടതെന്നും മുഖ്യമന്ത്രി സ്ത്രീയോ പുരുഷനോ എന്നതിൽ കാര്യമില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്