കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ കെ രമ എംഎല്‍എ.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ ആരോപണ വിധേയരായവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സ്ത്രീകള്‍ക്ക് അനുകൂലമായുള്ള പ്രസ്താവനകള്‍ അതിനുശേഷം മതിയെന്നും കെകെ രമ പ്രതികരിച്ചു.
ഏറാമലയിലും ഒഞ്ചിയത്തും അഴിയൂരിലും ഒപ്പം ചോറോടും വടകര മുന്‍സിപ്പാലിറ്റിയിലും ആര്‍എംപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നും കെകെ രമ വ്യക്തമാക്കി.
തൃശൂര്‍ കുന്നംകുളം, കോഴിക്കോട് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ആര്‍എംപി മത്സരിക്കുന്നുണ്ട്. അവിടെയൊക്കെ സീറ്റ് വര്‍ധിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധതക്കെതിരായും ഭരണവിരുദ്ധതക്കെതിരായും ചിന്തിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ആര്‍എംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷയെന്നും കെകെ രമ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
