ആന പ്രേമികളുടെ പ്രിയ ആന കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. 

AUGUST 22, 2025, 5:35 AM

കോട്ടയം: കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ ആണ് അന്ത്യം സംഭവിച്ചത്. നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്. 

ഒൻപതര അടിയ്ക്ക് മുകളിൽ ഉയരമുള്ള ആനയാണ് കൊമ്പൻ കിരൺ നാരായണൻ കുട്ടി. ജയസൂര്യ നായകനായ തൃശ്ശൂർപൂരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പാലാ പുലിയന്നൂ‍ർ‍ ആനയൂട്ടിലാണ് അവസാനമായി പങ്കെടുത്തത്. 

അതേസമയം ആനപ്രേമികൾക്കിടയിൽ നിരവധി ആരാധകരുള്ള ആനയാണ് കിരൺ നാരായണൻകുട്ടി. ഉച്ചയ്ക്ക് 2 മണിക്ക് കടയനിക്കാട് സംസ്‌കാരം നടന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam