തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അതിനാടകീയ ഉത്തരവ് വിസി പുറത്തിറക്കിയിരുന്നു.
അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു നിർദ്ദേശം.
എന്നാൽ വിസിയുടെ ഉത്തരവ് ലംഘിച്ച് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. റജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ചു.
അസാധാരണ ഉത്തരവ്; കേരള സര്‍വകലാശാല രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ച് വൈസ് ചാന്‍സലര്‍
റജിസ്ട്രാര്‍ സസ്‌പെന്‍ഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്