തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച നൂറോളം പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സി.യിലെ ക്രമക്കേടുകളിൽ സുപ്രീംകോടതിയുടെ അന്വേഷണത്തിന് ശേഷമേ രാഷ്ട്രപതിക്ക് പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ.
രാഷ്ട്രപതി കേസ് സുപ്രീംകോടതിക്ക് റഫർ ചെയ്യുന്ന പക്ഷം പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരം ലഭിക്കും. സുപ്രീംകോടതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
വിഷയത്തിൽ നിലവിലെ സർക്കാരിന്റെ നിലപാടിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തൃപ്തനല്ലെന്നാണ് വിവരം. പി.എസ്.സി.ക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി അദ്ദേഹം നിയമോപദേശം തേടിയതായി ലോക്ഭവൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രണ്ടുമാസമായി തുടരുന്ന വിവാദങ്ങളിൽ പ്രകടമായ ഒരു വഴിത്തിരിവും ഉണ്ടാക്കാൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്ന് രാജ്ഭവൻ വിലയിരുത്തുന്നു. നൂറോളം പരാതികൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മറ്റു പരാതികൾ പരിശോധിച്ച് വരികയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. കേസിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി പൊലീസ് പി.എസ്.സി. പരീക്ഷാവിഭാഗത്തിലെത്തി രേഖകൾ പരിശോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
