കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; ഹൈക്കമാന്‍ഡ് തീരുമാനം മുദ്രവെച്ച കവറില്‍

MAY 13, 2026, 7:59 PM

ന്യൂഡല്‍ഹി: മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനത്തിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തിരുവനന്തപുരത്ത് ഇന്ന് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം മുദ്രവെച്ച കവറില്‍ ദീപാ ദാസ്മുന്‍ഷി യോഗത്തിലെത്തിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുന്‍ഷിയും രണ്ട് നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച സ്ഥാനാര്‍ഥികളോട് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ പ്രഖ്യാപനമുണ്ടാവും എന്നാണ് വിലയിരുത്തല്‍.

യു.ഡി.എഫ് ഘടക കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam