കേരള കോൺഗ്രസിന് രണ്ട് മന്ത്രിയില്ല, ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും

MAY 16, 2026, 11:32 PM

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, പുതിയ മന്ത്രിസഭയിൽ കേരള കോൺഗ്രസിന്  രണ്ട് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും പാർട്ടിക്ക് ലഭിക്കുക. കേരള കോൺഗ്രസ് പ്രതിനിധിയായി മോൻസ് ജോസഫ്  മന്ത്രിസഭയിലെത്തും. അദ്ദേഹത്തിന് ജലവിഭവ വകുപ്പോ കൃഷി വകുപ്പോ ലഭിക്കാനാണ് സാധ്യത.

മറ്റ് ഘടകകക്ഷികളായ അനൂപ് ജേക്കബും, മാണി സി. കാപ്പനും  ടേം വ്യവസ്ഥയിൽ  മന്ത്രിമാരാകുമെന്നും ഏകദേശ ധാരണയായിട്ടുണ്ട്. അതേസമയം, മറ്റ് പദവികളൊന്നും മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോൻസ് ജോസഫ്  പ്രതികരിച്ചു. രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ പാർട്ടിക്ക് ഉറച്ച നിലപാടാണുള്ളതെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

vachakam
vachakam
vachakam

പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിക്കുകയും അത് ഗവർണർക്ക് കൈമാറുകയും ചെയ്യും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam