വൈക്കം മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയം കീറാമുട്ടി; മൂന്ന് മുന്നണികളിലും തർക്കം രൂക്ഷം

MARCH 5, 2026, 9:14 PM

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി വൈക്കം മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളിലെല്ലാം പ്രാദേശിക തർക്കങ്ങൾ നിലനിൽക്കുന്നത് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

യുഡിഎഫ് സ്ഥാനാർത്ഥിയായി സണ്ണി എം. കപിക്കാടിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അദ്ദേഹത്തെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികൾ കെപിസിസിക്ക് കത്ത് നൽകി. കെ. ബിനിമോൻ, പി.ആർ. സോന, വിജയമ്മ ബാബു എന്നിവരെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.

ഭരണകക്ഷിയായ സിപിഐയിലും തർക്കം പുകയുകയാണ്. സിറ്റിംഗ് എംഎൽഎ സി.കെ. ആശയ്ക്കെതിരെ വൈക്കം മണ്ഡലം കമ്മിറ്റി പരസ്യമായി രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിക്കൊണ്ട് മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് നൽകിയ പട്ടികയിൽ സി.കെ. ആശയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.പി. പ്രദീപ്, എം.കെ. രാജേഷ്, ശ്രീലക്ഷ്മി അജി, നയനകുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ ചർച്ചയിലുള്ളത്.

vachakam
vachakam
vachakam

എൻഡിഎയിലും സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം രൂക്ഷമാണ്. നിലവിൽ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഇത്തവണ വേണമെന്ന നിലപാടിലാണ് ബിജെപി. മുൻ എംഎൽഎ കെ. അജിത്തിനെ ബിജെപി ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ തങ്ങളുടെ സിറ്റിംഗ് സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ബിഡിജെഎസ് നേതൃത്വം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam