തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ മാര്‍ഗരേഖ നല്‍കികൊണ്ട് വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയിൽ ചുമതല നൽകരുതെന്നാണ് പ്രധാന നിര്‍ദേശം. മൂന്ന് വര്‍ഷമായി ഒരേ ജില്ലയിൽ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
മുൻ കാലങ്ങളിൽ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനൽ കേസുള്ളവര്‍ക്കും ചുമതല നൽകരുതെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെയും റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.
എസ്ഐആര്‍ ജോലിയുള്ളവരെ അന്തിമ പട്ടിക വന്ന ശേഷമേ മാറ്റാവൂ എന്നും നിര്‍ദേശമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം കേരളത്തിലെത്താൻ സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്