തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം.
ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്.
ആശുപത്രിയിൽ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിൻറെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറയുന്നത്.
കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച ശ്വാസം മുട്ടലിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ