കണ്ണൂര്‍: മട്ടന്നൂര്‍ മേഖലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ദൗത്യം തുടരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് കാട്ടുപോത്തിനെ പിടികൂടാനുള്ള ദൗത്യം പുനഃരാരംഭിച്ചത്.
നിലവില്‍ കൂടാളി പഞ്ചായത്തിലെ ചിത്രാരിയിലെ കാടുപിടിച്ച സ്ഥലത്താണ് പോത്തുള്ളത്. കാട്ടുപോത്തിനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി മുതലാണ് മട്ടന്നൂര്‍ കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിനെ ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.
ഇതെത്തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഇതിനുള്ള അനുമതി ലഭിച്ചത്. പിടിച്ചശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
