കണ്ണൂർ: കണ്ണൂർ കീഴാറ്റൂർ വയൽക്കിളി സമരത്തിൽ അറസ്റ്റിലായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.
സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പേരെയാണ് വെറുതെവിട്ടത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. 2018 മാർച്ച് 14 നായിരുന്നു ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചത്.
ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വയൽ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭമായിരുന്നു കീഴാറ്റൂരിലെ വയൽക്കിളി സമരം.
സിപിഎം പ്രാദേശിക നേതൃത്വം ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ച വയൽക്കിളികൾ എന്ന കൂട്ടായ്‍മയായിരുന്നു കീഴാറ്റൂരിൽ സമരം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
