തിരുവനന്തപുരം: കേരള കാമരാജ് കോൺഗ്രസ് യുഡിഎഫിൽ ചേരില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. താൻ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എൻഡിഎ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും മുന്നണിയിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
താൻ എൻഡിഎയിൽ വൈസ് ചെയർമാനാണ്. തനിക്ക് സംഘപരിവാർ പശ്ചാത്തലമുള്ളയാളാണ്. താൻ യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ, യുഡിഎഫ് നേതൃത്വം അത് പുറത്തു വിടണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പറയുന്ന കാര്യങ്ങളെല്ലാം എഴുതിയെടുക്കുകയും, പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്ന രാജീവ് ചന്ദ്രശേഖർ ഉള്ളപ്പോൾ മറ്റൊരു തീരുമാനം ഇപ്പോഴെടുക്കേണ്ട സാഹചര്യമില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
