എറണാകുളം: മെസ്സി കേരളത്തിലേക്ക് വരുമോ? അതോ വരില്ലയോ? ഈ ചോദ്യത്തിന് നിലവിൽ ഉത്തരമില്ലെങ്കിലും പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്‌പോൺസർ തിരിച്ചേൽപ്പിച്ചുവെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെയാണ് സ്‌പോൺസറും സ്‌പോർട്‌സ് കൗൺസിൽ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാർ നിലവിലുണ്ടായിരുന്നത്.
70 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. നവംബർ 30നകം സ്റ്റേഡിയത്തിലെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കുമെന്നായിരുന്നു സ്‌പോൺസറുടെ വാദം.
എന്നാൽ, പ്രവേശനകവാടം, പാർക്കിങ്, ചുറ്റുമതിലൽ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്ത നിലയിലാണുള്ളത്. സീറ്റിങ് ജോലികൾ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. മേൽക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്.
ഇനി ബാക്കിയുള്ള നിർമാണപ്രവർത്തികൾ പൂർത്തിയാക്കാൻ സ്‌പോൺസർക്ക് വീണ്ടും സമയം അനുവദിക്കും. നിർമാണപ്രവർത്തനങ്ങളിൽ ചിലത് ജിസിഡിഎ തന്നെ നടത്തും. സ്റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ