വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം മനുഷ്യ നിർമിതമാണെന്ന സർക്കാർ ആരോപണം തള്ളി കൊങ്കൺ അധികൃതർ. കള്ളാടിയിൽ ഉണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലാണെന്ന് കരാർ കമ്പനി ജനറൽ മാനേജർ സെബാസ്റ്റ്യൻ വ്യക്തമാക്കി.
നിർമാണം നടക്കുന്നതിന് പന്ത്രണ്ട് മീറ്റർ മുകളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണുകൂട്ടിയിട്ടതുമായി അപകടത്തിന് ബന്ധമില്ല. മണ്ണിടിച്ചിലുണ്ടായത് വനഭൂമിയിലാണ്. കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ കമ്പനി പ്രതികരിച്ചു.
അതേസമയം, മണ്ണിടിച്ചിലിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് നിഗമനം.മീനാക്ഷി പാലത്തിന് സമീപം വൻതോതിൽ മണ്ണ് കൂട്ടിയിട്ടത് ദുരന്തത്തിന് കാരണമായി. മണ്ണ് നീക്കാൻ സ്ഥലം കണ്ടെത്തി കൊടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച പറ്റി.
കൂടാതെ, തുരങ്കപാതയ്ക്കായി കരാർ ഏറ്റെടുത്ത കമ്പനി കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴുക്കിവിടാനും സംവിധാനം ഒരുക്കിയിരുന്നില്ല.നാട്ടുകാരുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്താനും നടപടിയെടുത്തില്ലെന്നും വിമർശനമുയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
