കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി ജിതിൻ ഭാസ്‌കർ

JULY 5, 2026, 11:30 PM

കണ്ണൂർ: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി രംഗത്തെത്തി. താൻ പത്ത് പേർക്ക് പോലും കാഫിർ സ്‌ക്രീൻഷോട്ട് അയച്ചതായി തെളിയിക്കാനാകുമോ എന്നാണ് ജിതിൻ ചോദിച്ചത്.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് ഇതുവരെ കൂടുതൽ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന് വേണ്ടി തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ പ്രചാരണം നടത്തിയിരുന്നുവെന്നും, അതിൽ കോൺഗ്രസ് പ്രവർത്തകരടക്കം ഏകദേശം 250 പേർ ഉണ്ടായിരുന്നുവെന്നും ജിതിൻ പറഞ്ഞു.

vachakam
vachakam
vachakam

താൻ 200 പേർക്ക് കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തുവെന്നാണ് ആരോപണം. എന്നാൽ, താൻ പത്ത് പേർക്ക് പോലും അത് അയച്ചതായി തെളിയിക്കാൻ കഴിഞ്ഞാൽ, കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് സമ്മതിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ജിതിൻ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമാണിത്. ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ സിപിഎം നേതൃത്വം ജയിലിന് പുറത്ത് നൽകിയ സ്വീകരണം നേരത്തെ വിവാദമായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam