മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ മുന്‍ മന്ത്രി കെ ടി ജലീല്‍. ഫിറോസിന് ദുബായില്‍ ബിസിനസ് ഉണ്ടെന്ന് പറഞ്ഞതിന് ഫിറോസ് മറുപടി പറഞ്ഞില്ലെന്നും ഇല്ലാത്ത കമ്പനിയുടെ ലേബലിലാണ് ഫിറോസ് ശമ്പളം വാങ്ങിയതെന്നും കെ ടി ജലീല്‍ പറഞ്ഞു. ദുബായില്‍ എവിടെയാണ് ഫിറോസിന്റെ കമ്പനിയെന്നും അതിന് ഗോഡൗണ്‍ ഉണ്ടോയെന്നും കെ ടി ജലീല്‍ ചോദിച്ചു.
“ഫിറോസിന് ദുബായിൽ കമ്പനി ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷേ അത് എവിടെയാണ്? ആ കമ്പനിക്ക് ഗോഡൗൺ ഉണ്ടോ? പ്രവർത്തനം നടക്കുന്നുണ്ടോ? എന്നൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫിറോസ് “ഇല്ലാത്ത ഒരു കമ്പനിയുടെ ലേബലിൽ നിന്നാണ് ശമ്പളം വാങ്ങുന്നത്” – ജലീൽ പറഞ്ഞു
യുഡിഎഫ് നേതാക്കളിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് മുമ്പും മുന്നറിയിപ്പ് നൽകിയിരുന്നു. “രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ഫിറോസിന്റെ പേരും പുറത്തുവരുന്നത്,” ജലീൽ പറഞ്ഞു. വ്യക്തമായ മറുപടി നൽകാതെ, ഫിറോസ് തന്റെ സ്ഥാനത്ത് തുടരുന്നത് സംഘടനയുടെ വിശ്വാസ്യതയ്ക്കു തന്നെ തിരിച്ചടിയായിരിക്കുമെന്നും ജലീൽ ചൂണ്ടിക്കാട്ടി.
'ആര്‍ക്കും വേണ്ടാത്ത ഒരു കാര്യം ഫിറോസ് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഹവാല ഇടപാടുകള്‍ മറക്കാനാണ്. എന്തുകൊണ്ട് കഴിഞ്ഞ നാല് കൊല്ലമായി ലീഗ് നേതാക്കള്‍ ഇതുവരെ ഇത് നിയമസഭയില്‍ പറയാന്‍ തയ്യാറാകാത്തത്? തിരൂര്‍ക്കാരനായ എന്‍ ശംസുദ്ധീന്‍ ഇതുവരെ മിണ്ടിയിട്ടില്ല. ലീഗ് പോലും ഇത് അങ്ങനെ ഒരു ഗൗരവമുള്ള വിഷയമായിട്ട് കാണുന്നില്ല. ഫിറോസിന്റെ തട്ടിപ്പ് മറക്കാനുള്ള നീക്കമായിട്ടാണ് ലീഗ് പോലും സര്‍വകലാശാല ആരോപണത്തെ കാണുന്നത്', കെ ടി ജലീല്‍ പറഞ്ഞു.
വരുന്ന നിയമസഭയില്‍ മലയാളസര്‍വകലാശാല വിവാദത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരാന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും പി കെ ഫിറോസ് എന്ന ഏഴാം കൂലിയെ അല്ല ഇത് ഏല്‍പ്പിക്കേണ്ടതെന്നും കെ ടി ജലീല്‍ പറഞ്ഞു. പി വി അന്‍വറിനെ പോലെ ആഫ്രിക്കയില്‍ പോയി ഖനനം ചെയ്ത് സ്വര്‍ണം എടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്