കോഴിക്കോട്: ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തെറ്റായ രാഷ്ട്രീയ പ്രചരണം നടത്താൻ നിയമസഭ സർക്കാർ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുന്നു. ഗവർണറുടെ അസംതൃപ്തി സർക്കാരിൻ്റെ വില കുറഞ്ഞ നിലപാട് കൊണ്ടാണ്. സജി ചെറിയാൻ്റെ ക്യാപ്സൂൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്