കെ റെയില്‍: മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

JUNE 2, 2025, 1:16 PM

തിരുവനന്തപുരം: കെ റെയില്‍ സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12:30 നാണ് കൂടിക്കാഴ്ച. 

പദ്ധതി വീണ്ടും ആവശ്യപ്പെടാനാണ് കേരള സര്‍ക്കാരിന്റെ നീക്കം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകൂ. മെട്രോമാന്‍ ഇ. ശ്രീധരന്റെ പദ്ധതി മുന്നില്‍വെച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്താനായിരിക്കും കേരളം ശ്രമിക്കുക.

ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും. സമവായത്തിലെത്താനായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും. മറിച്ചായാല്‍ പദ്ധതി ഇല്ലാതാകുന്ന സ്ഥിതിയുമുണ്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam