കെ ജയകുമാർ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേൽക്കും.പി എസ് പ്രശാന്ത് രണ്ടു വർഷക്കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡൻറ് ആയി കെ ജയകുമാർ സ്ഥാനമേൽക്കുന്നത്.
കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം എ അജികുമാറിൻ്റെ ഒഴിവിലേക്ക് കെ രാജുവും ഇന്ന് ചുമതലയേൽക്കും.
നാളെ മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറക്കുകയാണ്. ചുമതലയേറ്റ ഉടൻ തന്നെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനാണ് കെ ജയകുമാറിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
