അയോഗ്യനാക്കണമെന്ന ബി.അശോകിന്റെ ഹർജി: സർക്കാർ വിശദീകരണം നൽകുമെന്ന് കെ.ജയകുമാർ 

DECEMBER 4, 2025, 11:50 PM

 തിരുവനന്തപുരം: തന്നെ അയോഗ്യനാക്കണമെന്ന ബി.അശോകിന്റെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ.ജയകുമാർ.

 സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്നാണ് സംസ്ഥാന കാർഷിക ഉല്പാദന കമ്മിഷണർ ഡോ. ബി. അശോകിൻറെ ഹർജിയിൽ പറയുന്നത്.

ദേവസ്വം ബോർഡിന്റെ ആക്റ്റിനെതിരെയാണ് കെ ജയകുമാറിന്റെ നിയമനമെന്ന് ബി അശോക് പ്രതികരിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ജയകുമാറിന്റെ വിശദീകരണം. 

vachakam
vachakam
vachakam

 'സർക്കാർ തീരുമാനത്തിനെതിരെയാണ് അശോകിന്റെ ഹർജി. താത്കാലിക ചുമതലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻ്റ് ഇൻ ഗവണ്മെൻ്റ് സ്ഥാപനത്തിൽ ഡയറക്ടറായിരിക്കുന്നത്.

ഐഎംജി ഡയറക്ടർ പദവി ഒഴിയുമെന്നും പുതിയ  ഡയറക്ടർ വരുന്നതുവരെ താൽക്കാലിക ചുമതലയാണ്. സർക്കാർ തീരുമാനം എടുക്കട്ടെ, ഒരു ജോലി വിട്ടെറിഞ്ഞ് വരാൻ പറ്റില്ലല്ലോ. ഐഎംജി സ്വതന്ത്ര സ്ഥാപനമാണ്.ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം വാങ്ങുന്നില്ല..' ജയകുമാർ പ്രതികരിച്ചു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam