മലപ്പുറം: ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവാഹം കഴിഞ്ഞ് വെറും പത്ത് ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇർഫാൻ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചത്. ഇന്നലെയാണ് ദാരുണ സംഭവം നടന്നത്.
സ്കൂബ ഡൈവിങ്ങിനിടെ കടലിൽവെച്ച് ഇർഫാന്‍ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ഹൃദയാഘാതമുണ്ടാകുകയുമായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ഇർഫാനെ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇർഫാന്റെ മൃതദേഹം നിലവിൽ കൊളംബോയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
