കെപിസിസി അധ്യക്ഷ സ്ഥാനത്തിന് താനും അർഹനെന്ന് ജോസഫ് വാഴക്കൻ

JUNE 25, 2026, 6:06 AM

ഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ അർഹനാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഹൈക്കമാൻഡ് നേതൃത്വത്തെ കാണുന്നതിനായി ഡൽഹിയിലെത്തിയതിന് പിന്നാലെയായിരുന്നു വാഴക്കന്റെ പ്രതികരണം.

“കഴിഞ്ഞ അമ്പത് വർഷമായി കോൺഗ്രസ് പാർട്ടിക്കായി നടത്തിയ സേവനങ്ങളാണ് എന്റെ കൈമുതൽ. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. എന്നാൽ ജോസഫ് വാഴക്കൻ ആ പദവിക്ക് അർഹനാണെങ്കിൽ അത് എനിക്ക് നൽകണം” എന്നാണ് വാഴക്കൻ പറഞ്ഞത്.

“എനിക്ക് അർഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാൻ ഒരു കാര്യം ചോദിക്കാറുള്ളൂ, അത് ആഗ്രഹിക്കാറുള്ളൂ. ഇപ്പോൾ പാർട്ടിക്കായി പൂർണമായും സമയം ചെലവഴിക്കാൻ കഴിയുന്ന ഘട്ടമാണ്. മറ്റ് ദൗത്യങ്ങളൊന്നുമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ ശക്തമായത്. ഇതിനിടെ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam