ദില്ലി: ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസും റൊപ്പീഡ് ആക്ഷൻ ഫോഴ്സും (RAF) തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) പരാതി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പലരും ഔദ്യോഗിക ബാഡ്ജോ യൂണിഫോമോ ഇല്ലാതെ സാദാ വസ്ത്രങ്ങളിലാണ് എത്തിയതെന്ന് പരാതിയിൽ പറയുന്നു.
ദില്ലി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്.
സുപ്രീം കോടതിയുടെ പ്രശസ്തമായ 'ഡി.കെ. ബസു കേസ്' മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇത്തരക്കാർ വിദ്യാർത്ഥികളെ മർദ്ദിക്കാൻ നേതൃത്വം നൽകിയതെന്നും പരാതിയിൽ പറയുന്നു.
സമാധാനപരമായി വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് തോക്കുകൾ എന്നിവ പ്രയോഗിച്ചു. അതിക്രമത്തിൽ 19 വയസ്സുകാരനായ സഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയുടെ കാഴ്ചശക്തി ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
