മലപ്പുറം: കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമർശം വിവാദമായ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
മുഖ്യമന്ത്രി പറഞ്ഞത് തന്നോടുള്ള സംഭാഷണത്തിന്റെ തുടർച്ചയായിരുന്നുവെന്നും, അത് കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
"മുഖ്യമന്ത്രി നേരത്തെ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് ചോദ്യം വന്നത്. അദ്ദേഹം ചോദ്യത്തിന് മറുപടി പറഞ്ഞ ശേഷം വീണ്ടും എന്നോടുള്ള സംഭാഷണം തുടരുകയായിരുന്നു. അതിനിടെയാണ് വിവാദമായ വാക്കുകൾ പറഞ്ഞത്. അത് റെജി ചെറിയാന്റെ ചോദ്യത്തോടുള്ള പ്രതികരണമല്ല," എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ പരാമർശം കുട്ടനാട് എംഎൽഎയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
"മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എംഎൽഎയോട് അല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ല," എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
