കൊടൈക്കനാലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയ യുവാവിനെ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു; തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്നുള്ള തെരച്ചിൽ ഊർജിതമല്ലെന്ന ആരോപണവുമായി നാട്ടുകാർ

AUGUST 1, 2026, 7:45 PM

പാലക്കാട്: കൊടേക്കനാലിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര പോയ ശേഷം കാണാതായ മണ്ണാർക്കാട് തച്ചമ്പാറ സ്വദേശി വിഷ്ണുവിനെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

യുവാവിനെ കണ്ടെത്തുന്നതിനായി കുടുംബത്തോടൊപ്പം നാട്ടുകാരും കൊടേക്കനാലിലേക്ക് പോയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്നുള്ള തെരച്ചിൽ ഊർജിതമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

യുവാവിനെ കണ്ടെത്താൻ കൂടുതൽ ശക്തമായ തെരച്ചിൽ നടത്തണമെന്നാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും ആവശ്യം.

vachakam
vachakam
vachakam

ഒരു സാധാരണ നിർധന കുടുംബത്തിന്റെ ഏക ആശ്വാസവും അത്താണിയുമായ യുവാവാണ് യാത്രയ്ക്കിടെ പെട്ടെന്ന് കാണാമറയത്തായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam